ദോഹ: ദേശീയ പ്രതിരോധ കുത്തിവെപ്പ്ക്യാമ്പയിനിൽ ഷിംഗിൾസ് വാക്സിനും ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം.
നിത്യരോഗികളായ 19 വയസ്സിന് മുകളിലുള്ളവർക്കും മധ്യ വയസ്സ് പിന്നിട്ട
50 വയസ്സിന് മുകളിലുള്ള പ്രതിരോധശേഷി കുറയുന്നവർക്കും
ഷിംഗിൾസ് വാക്സിൻ നൽകും. രണ്ട് മുതൽ ആറ് വരെയുള്ള മാസങ്ങളുടെ ഇടവേളകളിൽ രണ്ട് ഡോസുകളിലായാണ്
വാക്സിൻ നൽകുക.
ലോകാരോഗ്യ സംഘടന, യുഎസ് രോഗനിയന്ത്രണ കേന്ദ്രം, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി തുടങ്ങിയ അന്താരാഷ്ട്ര ആരോഗ്യസ്ഥാപനങ്ങൾ ഈ വാക്സിന്റെ കാര്യക്ഷമത അംഗീകരിച്ചിട്ടുണ്ടെന്നും, ഷിംഗിൾസ് രോഗം തടയുന്നതിലും മുതിർന്നവരിൽ രോഗ സാധ്യത കുറയ്ക്കുന്നതിലും ഇതിനകം ബാധിച്ചവരിൽ പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിലും വാക്സിൻ വളരെ ഫലപ്രദമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്സിൻ ലഭ്യമാകും. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)പ്രതിവാര കലാസംസ്ക്കാരിക പരിപാടിയായ ബുധനാഴ്ച ഫിയസ്റ്റയിൽ മഹാരാഷ്ട്ര മണ്ടൽ ഖത്തറുമായി സഹകരിച്ച് Festivals of Maharashtra’
ആഘോഷിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്നപരിപാടിയിൽ
മഹാരാഷ്ട്രയുടെ സാംസ്കാരിക കലാ വിരുന്നും സംഗീതവും നൃത്തവും അരങ്ങേറി.
ഐ.സി.സി വൈസ് പ്രസിഡൻറ് ശാന്തനു ദേശ്പാണ്ഡെ അതിഥികളെ സ്വാഗതം ചെയ്തു. ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. ......
കുട്ടികളുടെയും കൗമാരക്കാരുടെയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് ഖത്തർ (ജി.ആർ.സി.സി.) ഒരു കലാ-സാംസ്കാരിക സംഗമത്തിന് വേദിയൊരുക്കുന്നു.
വിവിധതരം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൂടുതൽ നിറപ്പകിട്ടാർന്നതും വ്യത്യസ്തവുമായ പരിശീലന ശില്പശാലകളാണ് സംഘടിപ്പിക്കുന്നത്. അതിന്റെ ആദ്യപടിയായി ജി. ......
സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ് അന്തരിച്ചു. 82 വയസ്സായിരുന്നു. സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ശൈഖ്. ......
കൊച്ചി: ഗൃഹാതുരത്വമുണര്‍ത്തുന്ന ഗൃഹോപകരണങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ അവ ലോക പ്രശസ്തമായ കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ പ്രദര്‍ശനത്തിലുള്‍പ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് അസുലഭ അവസരം. ബിനാലെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ(കെബിഎഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.
ക്ലോക്ക്, കസേര, സൈക്കിള്‍, കളിപ്പാട്ടം, കമ്മലുകള്‍, ഇസ്തിരിപ്പെട്ടി, കണ്ണാടി, ഫാന്‍, ഫോണ്‍, പ്രതിമ, മേശ, ക്യാമറ, റേഡിയോ, ടി.വി, ചെരുപ്പ്, വിളക്ക്, തുടങ്ങി എന്ത് ഗൃഹോപകരണങ്ങളായാലും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ......
കൊല്ലൂർ: കുട്ടമത്ത് സംസ്കൃതി കേന്ദ്ര കൊല്ലൂരും ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻ്റർ കാക്കനാടും ചേർന്ന് നൽകുന്ന മഹാകവി കുട്ടമത്ത്, ശ്രീമൂകാംബിക പുരസ്കാരമായ അമൃത രശ്മി അവാർഡ് എഴുത്തുകാരിയും കവയിത്രിയുമായ ബീന റഷീദ് കോഴിക്കോട് ഏറ്റുവാങ്ങി.
നവരാത്രി ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ചരിത്രപണ്ഡിതനും കാലിക്കറ്റ് സർവകലാശാല മുൻ വി.സിയുമായ ഡോ. ......
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തിൽ നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തു. കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് നോട്ടീസ് നൽകുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ......
ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കോൾസെന്റർ ജീവനക്കാരിയായ രേഖ(32)യാണ് കൊല്ലപ്പെട്ടത്.......
കണ്ണൂർ: പുതിയകാല പത്രപ്രവർത്തകർ മുതിർന്ന പത്രപ്രവർത്തകരിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രതിഫലം എന്നതിനപ്പുറം സമൂഹത്തെ നേരായ വഴിക്ക് നയിച്ച സാമൂഹിക പ്രവർത്തകരായിരുന്നു മുതിർന്ന പത്രപ്രവർത്തകർ. അവർ പ്രതിസന്ധികളോട് പൊരുതി നേടിയവരാണ്.
സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ നേതൃത്വം സർക്കാരിന് മുന്നിൽ സമർപ്പിച്ച പെൻഷൻ വർധന, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എസ്.ആർ ശക്തിധരൻ അധ്യക്ഷത വഹിച്ചു.
കെ.വി സുമേഷ് എം.എൽ.എ, പി. ......